Connect with us

First Gear

2021 ട്രയംഫ് ബോണെവില്‍ ബോബര്‍ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആഡംബര ബൈക്ക് കമ്പനിയായ ട്രയംഫിന്റെ ഈ വര്‍ഷത്തെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ബോണെവില്‍ ബോബര്‍ എന്ന ഈ മോഡലിന് 11.75 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഹൈബാര്‍ സെറ്റ്അപ്, ലഗേജ്, സീറ്റിംഗ്- ഫൂട്ട്‌പെഗ് അഡ്ജസ്റ്റിംഗ് അടക്കം ട്രയംഫിന്റെ 77 തനത് ആക്‌സസറീസുണ്ട്.

യൂറോ- 5 കോംപ്ലിയന്റ് 1,200 സി സി, ഹൈ ടോര്‍ക് ബ്രിട്ടീഷ് ഇരട്ട എന്‍ജിന്‍, 12 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സവിശേഷതകളുണ്ട്. റോഡ്, റെയ്ന്‍ എന്നീ റൈഡിംഗ് മോഡുകളുണ്ട്. മാറ്റ് സ്‌റ്റോം ഗ്രേ, മാറ്റ് അയേണ്‍സ്‌റ്റോണ്‍ സ്‌കീം, കോര്‍ഡോവന്‍ റെഡ് സ്‌കീം, ക്ലാസിക് ജെറ്റ് ബ്ലാക് എന്നീ നിറങ്ങളില്‍ ലഭിക്കും.

ദീര്‍ഘദൂര റൈഡിംഗ് കേന്ദ്രീകരിച്ചുള്ള ബൈക്കാണിത്. മൂന്ന് സ്‌പെഷ്യല്‍ എഡിഷനുകളടക്കം ഒമ്പത് മോഡല്‍ ബൈക്കുകളാണ് ട്രയംഫ് ഇതുവരെ ഇറക്കിയത്. 900 സി സി- 1200 സി സി എന്‍ജിന്‍ ശേഷിയുള്ളവയാണിത്.

Latest