Connect with us

International

ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

വാഷിംഗ്ടണ്‍ | യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്ക് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നത് അവസാനിപ്പിക്കുകയാണെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ഫേസ്ബുക്ക് നല്‍കുന്നത്.

ഗുരുതര നിയമലംഘനമാണ് ട്രംപിന്റെതെന്ന് ഫേസ്ബുക്ക് വിലയിരുത്തി. കഴിഞ്ഞ ജനുവരിയിലെ യു എസ് ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട പോസ്റ്റുകളെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ടുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിലയിരുത്തലിലാണ് നടപടി രണ്ട് വര്‍ഷത്തേക്കാക്കിയത്.

ജനുവരി ഏഴ് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നടപടി. അതേസമയം, ഫേസ്ബുക്കിന്റെ നടപടി തനിക്ക് വോട്ട് ചെയ്ത 7.5 കോടി ജനങ്ങളെ അപമാനിക്കുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു. സേവ് അമേരിക്ക പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പേരിലായിരുന്നു പ്രസ്താവന.