Kerala
കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്യുന്നു
തൃശൂര്‍ | കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന സൂചനയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലിബീഷിനെയും പോലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 10.30ഓടെ ഇരുവരും തൃശൂര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഹാജരായി.
കൊടുങ്ങല്ലൂര്‍ സ്വദേശി റെജിലിനെയും ചോദ്യം ചെയ്യുന്നുണ്ട്. പിടിയിലായ പ്രതികള്‍ റെജിലിന്റെ സഹായം തേടിയതായി വിവരമുണ്ട്. സി പി എം പ്രവര്‍ത്തന്‍ കൂടിയാണ് റെജിലെന്ന് റിപ്പോര്‍ട്ടുണ്ട്.
---- facebook comment plugin here -----