Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ്: ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് സി കെ പത്മനാഭന്‍

Published

|

Last Updated

കോഴിക്കോട് | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് നീളുന്ന കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

പരിസ്ഥിതിയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശുദ്ധീകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു സി കെ പത്മനാഭന്‍.