Connect with us

Covid19

കുട്ടികളില്‍ കൊവാക്‌സിന്‍ പരീക്ഷിക്കുന്നത് ഇന്ന് മുതല്‍ എയിംസില്‍ ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി എയിംസില്‍ തിങ്കളാഴ്ച മുതല്‍ കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കൊവാക്‌സിന്‍ പരീക്ഷിക്കുന്നത് ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണിത്. ഭാരത് ബയോടെക്കാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് പറ്റ്‌ന എയിംസില്‍ ഈ പരീക്ഷണം ആരംഭിച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയായിരിക്കും കൂടുതല്‍ ബാധിക്കുകയെന്ന് നേരത്തേ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ലഭ്യമായ കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക് വി എന്നിവ നിലവില്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് രാജ്യത്ത് അംഗീകാരമില്ല. അമേരിക്കയും കാനഡയും ഫൈസര്‍ വാക്‌സിന്‍ കുട്ടികളിലെ ചില പ്രായക്കാര്‍ക്ക് നല്‍കുന്നുണ്ട്.

Latest