Connect with us

Business

300 കോടി ഡോളര്‍ സമാഹരിക്കാന്‍ ഫ്ലിപ്കാര്‍ട്ട്

Published

|

Last Updated

ബെംഗളൂരു | വാള്‍മാര്‍ട്ട് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഇ- വാണിജ്യ ഭീമനായ ഫ്ലിപ്കാര്‍ട്ട് 300 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുന്നു. സോഫ്റ്റ് ബേങ്ക് ഗ്രൂപ്പ്, മറ്റ് നിരവധി പരമോന്നത സ്വത്ത് നിധി എന്നിവയില്‍ നിന്നാണ് നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപം 4,000 കോടി ഡോളറായി ഉയര്‍ത്തുകയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലക്ഷ്യം.

സിംഗപ്പൂരിലെ ജി ഐ സി, കാനഡ പെന്‍ഷന്‍ ഫണ്ട് പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ്, അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അടക്കമുള്ളവയുമായി ഫ്ലിപ്കാര്‍ട്ട് ചര്‍ച്ച നടത്തുന്നുണ്ട്. വാള്‍മാര്‍ട്ടിന് ഓഹരി വില്‍ക്കുന്നതിന് മുമ്പ് ഫ്ലിപ്കാര്‍ട്ടിനെ സഹായിച്ചിരുന്ന ജപ്പാന്റെ സോഫ്റ്റ്‌ബേങ്ക് 30 കോടി ഡോളര്‍ മുതല്‍ 50 കോടി ഡോളര്‍ വരെ നിക്ഷേപിക്കും.

അടുത്ത വര്‍ഷത്തോടെ ഓഹരി വിപണിയില്‍ ഓഹരികള്‍ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം അവസാനം തന്നെ ഓഹരി വിപണിയിലെത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Latest