Connect with us

Business

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് വില്‍പ്പന മേള

Published

|

Last Updated

ബെംഗളൂരു | സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ളവക്ക് വമ്പന്‍ വിലക്കിഴിവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും. ആമസോണ്‍ മൊബൈല്‍ സേവിംഗ്‌സ് ഡേയ്‌സ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12ന് അവസാനിക്കും. ഫ്ളിപ്കാര്‍ട്ട് സെയില്‍ ജൂണ്‍ 13നാണ് ആരംഭിക്കുക.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റും 40 ശതമാനം വിലക്കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. വണ്‍പ്ലസ്, ഓപോ, വിവോ, റിയല്‍മി, സാംസംഗ് അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് വിലക്കുറവുണ്ട്. അധിക നിരക്കില്ലാതെ ഇ എം ഐ, എച്ച് ഡി എഫ് സി ബേങ്കുമായി ചേര്‍ന്ന് മറ്റ് ഓഫറുകള്‍, 2,000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങിയവയുമുണ്ട്.

ജൂണ്‍ 13 മുതല്‍ 16 വരെയാണ് ഫ്ളിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്‌സ്. എസ് ബി ഐ കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം തത്സമയ ഡിസ്‌കൗണ്ട് ലഭിക്കും. ഗൂഗ്ള്‍ പിക്‌സല്‍ 4എ, ഐഫോണ്‍ 11 പ്രോ, മോട്ടോറോള റേസര്‍ 5ജി, സാംസംഗ് ഗ്യാലക്‌സി എഫ്12, അസുസ് റോഗ് ഫോണ്‍ 3 അടക്കമുള്ളവക്കാണ് വിലക്കിഴിവ്.

Latest