First Gear
റെനോ ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധനയില്‍ വഞ്ചന നടന്നതായി ആരോപണം; നിഷേധിച്ച് കമ്പനി
പാരീസ് | റെനോയുടെ ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധനകളില്‍ കൃത്രിമം നടന്നതായി ആരോപണം. യൂറോപ്യന്‍ യൂനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ റെനോക്കെതിരെ ഇക്കാര്യത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതര കുറ്റാരോപണം നേരിട്ടുവെന്നും എന്നാല്‍ കുറ്റക്കാരല്ലെന്നും റെനോ അറിയിച്ചു.
പുക നിയന്ത്രണ ഉപകരണങ്ങളെ അട്ടിമറിക്കാന്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചിട്ടില്ലെന്നും റെനോ പറഞ്ഞു. പുക നമ്പറുകളില്‍ കൃത്രിമം വരുത്തുന്നതിനാണ് ഇങ്ങനെ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നത്. നേരത്തേ ഫോക്‌സ്‌വാഗണ്‍, പീജ്യറ്റ് പോലുള്ള കാര്‍ നിര്‍മാതാക്കള്‍ക്കെതിരെയും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പിഴയായി 3,200 കോടി യൂറോ ഫോക്‌സ്‌വാഗണ് അടക്കേണ്ടി വന്നിരുന്നു. പീജ്യറ്റിനെതിരെ അന്വേഷണം നടത്തുകയും ചെയ്തു. റെനോയുടെ പ്രതിച്ഛായയില്‍ കരിനിഴല്‍ വരുത്തുന്നതാണ് ആരോപണങ്ങള്‍.
---- facebook comment plugin here -----