Science
വ്യാഴത്തിന്റെ ഉപഗ്രഹ ചിത്രങ്ങളുമായി നാസ
വാഷിംഗ്ടണ്‍ | സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. നാസയുടെ യൂനോ പേടകമാണ് രണ്ട് ചിത്രങ്ങള്‍ അയച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി വ്യാഴത്തിന്റെ തൊട്ടടുത്തായി കറങ്ങുന്ന വലിയ ഉപഗ്രഹമാണ് ഗാനിമെഡെ.
ജൂണ്‍ ഏഴിന് പറക്കുമ്പോഴാണ് യൂനോ പേടകം ചിത്രമെടുത്തത്. ഗാനിമെഡെ ഉപഗ്രഹത്തിന്റെ ഉപരിതലത്തില്‍ 1,038 കിലോമീറ്ററിലായിരുന്നു യൂനോ അന്ന് വന്നത്. ഉപഗ്രഹത്തിന്റെ ഉപരിതലം വ്യക്തമാക്കുന്നതാണ് ഫോട്ടോകള്‍.
കുഴികള്‍, ഇരുണ്ടതും തെളിച്ചമുള്ളതുമായ പ്രദേശങ്ങള്‍, നീളമുള്ള ചില വസ്തുക്കള്‍ തുടങ്ങിയവ കാണാം. ഉപഗ്രഹത്തിന്റെ മഞ്ഞുമൂടിയ വശം മുഴുവനും ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങള്‍ പേടകം അയക്കും.
---- facebook comment plugin here -----