Connect with us

First Gear

പുതിയ ജാഗ്വാര്‍ എഫ്- പേസ് ഇന്ത്യന്‍ വിപണിയില്‍; വില 69.99 ലക്ഷം രൂപ

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ എഫ്- പേസ് ഇന്ത്യന്‍ വിപണിയിലിറക്കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. 69.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പുറംഭാഗത്ത് കാണാം. പുതിയ കാബിനാണുള്ളത്. ഡീസലിലും പെട്രോളിലും ലഭ്യമാണ്.

ഇതാദ്യമായാണ് ആര്‍-ഡൈനാമിക് എസ് ട്രിമ്മിലെ പുതിയ എഫ് പേസ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. തീര്‍ത്തും സ്‌പോര്‍ടി കാഴ്ച നല്‍കുന്നതാണ് എഫ് പേസ് എസ് യു വി. മുന്‍ഭാഗത്തെ ബംപര്‍ പുതിയതാണ്. വായു വലിച്ചെടുക്കുന്ന ഭാഗം പുതുക്കിയിട്ടുണ്ട്.

11.4 ഇഞ്ച് കര്‍വ്ഡ് ഗ്ലാസ് എച്ച് ടച്ച് സ്‌ക്രീന്‍, 3ഡി സറൗണ്ട് ക്യാമറ, മെരിഡിയന്‍ ഓഡിയോ സംവിധാനം, സ്മാര്‍ട്ട്‌ഫോണ്‍ പാക്ക്, റിമോട്ട് തുടങ്ങിയവയുമുണ്ട്.

Latest