Connect with us

Techno

ബിസിനസ്സുകളെ ലക്ഷ്യമിട്ട് പെയ്ഡ് അപ്‌ഗ്രേഡുമായി ഗൂഗ്ള്‍ വര്‍ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കലന്‍ഡറിംഗ്, വീഡിയോ ചാറ്റ്, ഇ മെയില്‍ ന്യൂസ് ലെറ്റര്‍ അടക്കമുള്ള കൂടുതല്‍ സവിശേഷതകള്‍ ജിമെയില്‍ അക്കൗണ്ടില്‍ ലഭ്യമാക്കാന്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പദ്ധതിയുമായി ഗൂഗ്ള്‍. ഇതിനായി പണം കൊടുത്ത് ജി മെയില്‍ അപ്‌ഗ്രേഡ് ചെയ്യാം. ഗൂഗ്ള്‍ വര്‍ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍ എന്നാണ് ഇതിന്റെ പേര്.

പ്രതിമാസം 7.99 ഡോളര്‍ (ഏകദേശം 590 രൂപ) ആണ് വില. രണ്ട് ഡോളറിന്റെ താത്കാലിക ഡിസ്‌കൗണ്ടുമുണ്ട്. യുട്യൂബ്, ഗൂഗ്ള്‍ ഫോട്ടോസ് പോലെ സബ്‌സ്‌ക്രിപ്ഷന്‍ രീതി കൊണ്ടുവരികയാണ് ജിമെയിലിലും ഗൂഗ്ള്‍.

വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വന്തം വെബ്‌സൈറ്റുള്ളതിനാല്‍ ഇമെയില്‍ അഡ്രസുകള്‍ ഉപയോഗിക്കുന്നു. സ്വന്തം വെബ്‌സൈറ്റില്ലാത്ത ചെറുകിട സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പദ്ധതി. യു എസ്, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ് വര്‍ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍ ഉടനെ ആരംഭിക്കുക.

Latest