Connect with us

First Gear

ആഡംബര ബൈക്ക് പ്രേമികള്‍ കാത്തിരുന്ന ബി എം ഡബ്ല്യു എസ് 1000 ആര്‍ രാജ്യവിപണിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ആഡംബര ബൈക്ക് പ്രേമികള്‍ ഏറെ നാളുകളായി പ്രതീക്ഷിച്ചിരുന്ന ബി എം ഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യന്‍ വിപണിയിലെത്തി. സ്റ്റാന്‍ഡേര്‍ഡ്, പ്രോ, പ്രോ എം സ്‌പോര്‍ട് എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 17.9 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

പ്രോക്ക് 19.75 ലക്ഷം രൂപയും പ്രോം എം സ്‌പോര്‍ട്ടിന് 22.50 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. എല്ലാ മോഡലുകള്‍ക്കും ബി എം ഡബ്ല്യു മോട്ടോര്‍റാഡ് ബുക്കിംഗ് ആരംഭിച്ചു. ഡ്യുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4നും ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍ എസിനും വെല്ലുവിളിയുയര്‍ത്തിയാണ് ബി എം ഡബ്ല്യുവിന്റെ പുത്തന്‍ മോഡലിന്റെ വരവ്.

റെയ്ന്‍, റോഡ്, ഡൈനാമിക് എന്നീ മോഡുകളുണ്ട്. 999 സിസി ഇന്‍ലൈന്‍ 4 സിലിന്‍ഡര്‍ എന്‍ജിനാണുള്ളത്. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ 3.2 സെക്കന്‍ഡ് മതി.

Latest