Science
ആസ്ട്രസെനിക്കയുടെ ആന്റിബോഡി മരുന്ന് കൊവിഡ് തടയുന്നതില്‍ പരാജയപ്പെട്ടതായി പഠനം
ലണ്ടന്‍ | ആസ്ട്രസെനിക്ക വികസിപ്പിച്ച ആന്റിബോഡി മരുന്ന് കൊവിഡ് ലക്ഷണങ്ങളെ 33 ശതമാനം മാത്രമാണ് കാര്യക്ഷമമായി തടയുന്നതെന്ന് പഠനം. ഇതോടെ കൊവിഡിനെ തടയുന്നതില്‍ ഈ മരുന്ന് പരാജയപ്പെട്ടു. 1,121 മുതിര്‍ന്നവരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം ലഭിച്ചത്.
കെയര്‍ ഹോം പോലെയുള്ളയിടങ്ങളില്‍ നിന്ന് കൊറോണവൈറസ് സമ്പര്‍ക്കമുണ്ടായവരില്‍ ഈ ആന്റിബോഡി മരുന്ന് ദീര്‍ഘകാല സംരക്ഷണം നല്‍കുമോയെന്നതായിരുന്നു പഠനം. അതേസമയം, മരുന്ന് സംബന്ധിച്ച് മറ്റ് പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും അതിലെ ഫലങ്ങള്‍ കൂടുതല്‍ വ്യക്തത തരുമെന്നും കമ്പനി അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഈ മരുന്ന് വലിയ വഴിത്തിരിവാകുമെന്നായിരുന്നു ആസ്ട്രസെനിക്കയുടെ പ്രതീക്ഷ.
ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്‌സിന്‍ വലിയ പ്രതീക്ഷയായിരുന്നു. ഇന്ത്യയില്‍ ഈ വാക്‌സിന്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ പോലുള്ള മരുന്ന് കമ്പനികള്‍ കൊവിഡിനെതിരായ മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.