Connect with us

Oddnews

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സര്‍വീസ് നിര്‍ത്തിയ വിമാനങ്ങള്‍ കീഴടക്കി പാമ്പുകളും തേളുകളും

Published

|

Last Updated

കാലിഫോര്‍ണിയ | കൊവിഡിനെ തുടര്‍ന്നുണ്ടായ സഞ്ചാര നിയന്ത്രണങ്ങള്‍ കാരണം സര്‍വീസ് നിലച്ച വിമാനങ്ങള്‍ ആവാസ കേന്ദ്രമാക്കി പാമ്പുകളും തേളുകളും മറ്റ് ക്ഷുദ്രജീവികളും. കാലിഫോര്‍ണിയയിലെ മരുഭൂ പ്രദേശത്ത് നിര്‍ത്തിയിച്ച ഖന്റാസ് കമ്പനിയുടെ വിമാനങ്ങളിലാണ് ക്ഷുദ്രജീവികള്‍ കൂടുകൂട്ടിയത്. പ്രതിവാര അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്തില്‍ കയറിയ ജീവനക്കാരാണ് ഇക്കാര്യം ശ്രദ്ധിച്ചത്.

വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ പറ്റിയ കാലാവസ്ഥയാണ് കാലിഫോര്‍ണിയയിലെ മരുഭൂമിയിലുള്ളത്. വരണ്ട ചൂടും കുറഞ്ഞ ഹ്യുമിഡിറ്റിയും വിമാനങ്ങള്‍ക്ക് യോജിച്ചതാണ്. അതേസമയം, വിഷം നിറഞ്ഞ പാമ്പുകള്‍ക്കും തേളുകള്‍ക്കും പറ്റിയ കാലാവസ്ഥ കൂടിയാണിത്.

ആസ്‌ത്രേലിയന്‍ കമ്പനിയായ ഖന്റാസിന്റെ എ380 വിമാനങ്ങളാണ് കാലിഫോര്‍ണിയയില്‍ നിര്‍ത്തിയിട്ടത്. ടയറിന്റെ ഭാഗങ്ങളിലാണ് പാമ്പുകളും തേളുകളുമുണ്ടാകുക. വിമാനം പരിശോധിക്കാന്‍ എത്തുന്ന എന്‍ജിനീയര്‍മാര്‍ പാമ്പിനെ പേടിപ്പിച്ച് ഓടിച്ചുവിടാന്‍ ഒരു ചൂലും കരുതിയാണ് വരാറുള്ളത്. ഓരോ വിമാനത്തിനും പ്രത്യേകം ചൂല്‍ കമ്പനി അനുവദിച്ചിട്ടുമുണ്ട്.