Techno
3ജിബി റാം ഉള്ള വിവോ വൈ1എസ് ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി | 3 ജിബി റാമും 32 ജിബി സ്‌റ്റോറേജുമുള്ള വിവോ വൈ1എസ് ഇന്ത്യന്‍ വിപണിയിലെത്തി. മൈക്രോ എസ് ഡി ഉപയോഗിച്ച് സ്‌റ്റോറേജ് 256 ജിബിയായി വികസിപ്പിക്കാം.
പിറകുവശത്തെ ഒറ്റ ക്യാമറയുടെ ശേഷി 13 മെഗാപിക്‌സല്‍ ആണ്. അഞ്ച് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,030 എം എ എച്ച് ആണ് ബാറ്ററി.
9,490 രൂപയാണ് വില. അറോറ ബ്ലൂ, ഒലീവ് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്. കഴിഞ്ഞ നവംബറില്‍ വൈ1എസിന്റെ 2ജിബി റാം മോഡല്‍ വിവോ രാജ്യത്തെത്തിച്ചിരുന്നു. ഇതിന്റെയും വിവോ വൈ12എസിന്റെയും വിലയില്‍ 500 രൂപയുടെ വര്‍ധനവുമുണ്ടായിട്ടുണ്ട്.
---- facebook comment plugin here -----