First Gear
ആക്ടീവയും ഹൈനസ്സും അടക്കം വിവിധ മോഡലുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട
ന്യൂഡല്‍ഹി | സുരക്ഷാ റിഫ്ലക്ടറുകളുടെ തകരാര്‍ കാരണം വിവിധ മോഡലുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഹോണ്ട ആക്ടീവ 5ജി- 6ജി- 125, സി ബി ഷൈന്‍, ഹോര്‍ണറ്റ് 2.0, എക്‌സ് ബ്ലേഡ്, ഹൈനസ്സ് സിബി 350, സി ബി 300ആര്‍ തുടങ്ങിയ മോഡലുകളാണ് തിരിച്ചുവിളിച്ചത്. മൊത്തം എത്ര യൂനിറ്റുകള്‍ തിരിച്ചുവിളിച്ചുവെന്നത് വ്യക്തമല്ല.
ഈ മോഡലുകളുടെ സുരക്ഷാ റിഫ്ലക്‌സ് റിഫ്ലക്ടര്‍ ഫോര്‍കിലാണ് സ്ഥാപിച്ചത്. നിശ്ചിത ഫോട്ടോമെട്രിക് മാര്‍ഗനിര്‍ദേശത്തില്‍ നിന്നുള്ള നേരിയ വ്യതിചലനമാണിത്. ഇതുകാരണം വാഹനത്തിന്റെ പ്രകാശ പ്രതിബിബം അപര്യാപ്തമാകും. അതിനാല്‍ ഇരുട്ടില്‍ കാഴ്ച കുറയും.
2019 നവംബറിനും 2021 ജനുവരിക്കും ഇടയില്‍ നിര്‍മിച്ചവയാണ് തിരികെവിളിച്ച മോഡലുകള്‍. അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഈ മോഡലുകള്‍ എത്തിക്കണം. അവിടെവെച്ച് സൗജന്യമായി റിഫ്ലക്‌സ് റിഫ്ലക്ടര്‍ മാറ്റിനല്‍കും. ഇക്കാര്യത്തില്‍ വാഹനത്തിന്റെ വാറന്റി കാലാവധി നോക്കില്ല.