Malappuram
സർക്കാർ പദ്ധതികളിൽ എട്ട് ലക്ഷമുള്ള വയനാടിനും 41 ലക്ഷമുള്ള മലപ്പുറത്തിനും ഒരേ പരിഗണന നൽകുന്നത് അനീതി
1984ൽ കണ്ണൂർ ജില്ല വിഭജിച്ച് കാസർകോട് ജില്ല രൂപവത്കരിച്ചതാണ് കേരളത്തിലെ അവസാനത്തെ ജില്ലാ രൂപവത്കരണം. കണ്ണൂർ, കാസർകോട് ജില്ലകളുടെ ആകെ ജനസംഖ്യ 38 ലക്ഷമാണ്. മലപ്പുറം ജില്ലയുടെ ജനസംഖ്യയാകട്ടെ 41 ലക്ഷവും. കൊല്ലം, ആലപ്പുഴ ജില്ലകൾ വിഭജിച്ചാണ് 1982ൽ പത്തനംതിട്ട ജില്ല രൂപവത്കരിച്ചത്. കൊല്ലം ജില്ലയിൽ നിന്ന് പത്തനംതിട്ട വിഭജിച്ചില്ലായിരുന്നുവെങ്കിൽ പോലും കൊല്ലത്തേക്കാൾ കൂടുതൽ ജനസംഖ്യ മലപ്പുറം ജില്ലക്കുണ്ട്.
കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്സിൻ വിതരണത്തിൽ അടക്കം നാം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേർന്നു കിടക്കുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയിൽ ചേർക്കുന്നത് ആലോചിക്കാവുന്നതാണ്.