Connect with us

Covid19

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എങ്ങനെ, എപ്പോള്‍ എടുക്കണം

Published

|

Last Updated

കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് പല അവ്യക്തതകളും സംശയങ്ങളും കുപ്രചാരണങ്ങളുമെല്ലാം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഈ പശ്ചാത്തലത്തിൽ വാക്സിനേഷൻ എങ്ങനെ, എപ്പോൾ, ആരൊക്കെ എടുക്കണമെന്ന് വിശദീകരിക്കുന്നു:

കൊറോണവൈറസ് പോസിറ്റീവ് ആയയാള്‍ നെഗറ്റീവ് ആയി മൂന്ന് മാസം കഴിഞ്ഞാണ് വാക്‌സിന്‍ എടുക്കേണ്ടത്.

വാക്‌സിന്‍ ഒന്നാം ഡോസെടുത്ത് കൊവിഡ് പോസിറ്റീവ് ആയാല്‍: നെഗറ്റീവ് ആയി രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കണം

ഓപറേഷന് വിധേയമാകുകയോ ഐ സി യുവില്‍ കഴിയുകയോ ചെയ്ത രോഗി- ഒന്ന് അല്ലെങ്കില്‍ രണ്ട് മാസത്തിന് ശേഷമാണ് വാക്‌സിന്‍ എടുക്കേണ്ടത്.

കൊവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് എടുക്കേണ്ടത് ആദ്യ ഡോസ് കഴിഞ്ഞ് 84 മുതല്‍ 122 ദിവസം വരെ കഴിഞ്ഞിട്ട്

മുലയൂട്ടുന്ന മാതാവിന് വാക്‌സിന്‍ എടുക്കാം

പനിയോ മറ്റ് ചെറിയ രോഗങ്ങളോ ഉണ്ടെങ്കില്‍ സുഖം പ്രാപിച്ച് 15 ദിവസത്തിന് ശേഷമാണ് വാക്‌സിന്‍ എടുക്കേണ്ടത്.

വാക്‌സിനെടുത്താല്‍/ കൊവിഡ് പോസിറ്റീവായാല്‍ രക്തദാനം പറ്റുമോ?
വാക്‌സിന്‍ എടുത്ത് 15 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാം. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ആയി 15 ദിവസത്തിന് ശേഷവും രക്തദാനം നടത്താം.

കൊവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടത് ആദ്യ ഡോസ് എടുത്ത് 28- 42 ദിവസം കഴിഞ്ഞാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.അനൂപ് കുമാര്‍ എ എസ് (ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്)

---- facebook comment plugin here -----

Latest