Connect with us

Oddnews

വെള്ളപ്പൊക്കത്തിന് ശേഷം കൂറ്റന്‍ ചിലന്തിവല കൊണ്ട് മൂടി ആസ്‌ത്രേലിയയിലെ വിക്ടോറിയ

Published

|

Last Updated

വിക്ടോറിയ | വെള്ളപ്പൊക്കമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷം കൂറ്റന്‍ ചിലന്തിവല കൊണ്ട് മൂടി ആസ്‌ത്രേലിയയിലെ വിക്ടോറിയ പ്രദേശം. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാന്‍ഡ് നഗരത്തിലാണ് ഈ കാഴ്ച പ്രദേശവാസികള്‍ കണ്ടത്. വെള്ളം ഒഴിഞ്ഞ ശേഷമാണ് ചിലന്തിവല കൊണ്ട് മൂടിയ നിലയില്‍ തെരുവുകള്‍ കാണപ്പെട്ടത്.

റോഡരികിലും പോസ്റ്റുകളിലും റോഡ് സൂചനാ ബോര്‍ഡുകളിലും മരങ്ങളിലും ചെടികളിലുമെല്ലാം ചിലന്തി വല മൂടിയിരിക്കുകയാണ്. സുതാര്യമായ വലകൊണ്ട് മൂടിയ പോലെയാണ് ചിലന്തിവലയുള്ളത്. സാധാരണത്തേതില്‍ നിന്ന് വലുപ്പം കൂടിയവയാണ്.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലന്തികള്‍ കൂട്ടമായി ഉയര്‍ന്ന പ്രദേശങ്ങളിലെത്തിയതായിരിക്കാം ഇതെന്ന് സംശയിക്കുന്നു. അതിജീവന തന്ത്രമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ ചൂടേറിയ ചര്‍ച്ചക്ക് ഇത് വഴിവെച്ചിട്ടുണ്ട്.