Connect with us

Business

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ 'എവരിഡേ ഡയമണ്ട് ഫെസ്റ്റ്'

Published

|

Last Updated

അബുദബി | മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിൽ എവരിഡേ ഡയമണ്ട്
ഫെസ്റ്റ് ആരംഭിച്ചു. ഡയമണ്ട് ജ്വല്ലറി ആദ്യമായി വാങ്ങുന്നവര്‍ക്ക് ഉള്‍പ്പെടെ, ലിംഗഭേദമന്യേ എല്ലാ പ്രായത്തിലുള്ള ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ,
മിതമായ നിരക്കിലുള്ളതും അമൂല്യവുമായ ഡയമണ്ട് ജ്വല്ലറി ശേഖരമാണ്
പുറത്തിറക്കിയത്.

750 യു എ ഇ ദിര്‍ഹം, 85 ഒമാനി റിയാല്‍, 790 ഖത്വര്‍ റിയാല്‍, 65 കുവൈത്ത് ദിനാര്‍, 900 സൗദി അറേബ്യന്‍ റിയാല്‍, 300 സിംഗപ്പൂർ ഡോളർ എന്നീ വിലകളില്‍ ആരംഭിക്കുന്നു. യു എ ഇ, ഒമാന്‍, ഖത്വര്‍, കുവൈത്ത്, സഊദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും എവരിഡേ ഡയമണ്ട് ഫെസ്റ്റ് ഉണ്ടാകും.

മൈന്‍ ഡയമണ്ട് ജ്വല്ലറി, ഇറ അണ്‍കട്ട് ഡയമണ്ട്‌സ്, പ്രെഷ്യ പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ബ്രാന്‍ഡുകള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്നും വിവിധ വില നിലവാരങ്ങളില്‍ ലഭ്യമാകുന്നു. ഈ സവിശേഷ ഫെസ്റ്റിവല്‍ ഓരോ ഉപഭോക്താവിനും അവരുടെ പ്രിയപ്പെട്ട ഡയമണ്ട് ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.

Latest