Connect with us

Oddnews

ഹോങ്ക്‌കോംഗ് നഗരത്തില്‍ ട്രെയിനിലേക്ക് ഓടിക്കയറി കാട്ടുപന്നി

Published

|

Last Updated

ഹോങ്ക്‌കോംഗ് | ഹോങ്ക്‌കോംഗ് സബ്‌വേ ട്രെയിനിലേക്ക് ഓടിക്കയറി കാട്ടുപന്നി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഒടുവില്‍ ടിക്കറ്റ് കേന്ദ്രത്തിന് മുന്നിലെ സജ്ജീകരണങ്ങള്‍ക്കിടയില്‍ പന്നി സ്ഥാനം പിടിച്ചു.

കാട്ടുപന്നിയുടെ കുഞ്ഞാണ് ട്രെയിനിലേക്ക് ഓടിക്കയറിയത്. പരിഭ്രാന്തിയോടെ ഇത് തലങ്ങും വിലങ്ങും പാഞ്ഞു. ഇതിനെ പിടിക്കാന്‍ ടാര്‍പോളിന്‍ കവറുമായി ട്രെയിന്‍ ജീവനക്കാര്‍ പിന്നാലെ കൂടി. എന്നാല്‍ പിടികൂടാനായില്ല.

ഒടുവില്‍ ട്രെയിന്‍ വഴിതിരിച്ചുവിട്ട് ഒരു ഡിപ്പോയിലേക്ക് കയറ്റി. അവിടെ കൃഷി, ഫിഷറീസ് വകുപ്പ് അധികൃതര്‍ സുരക്ഷിതമായി പന്നിയെ പിടികൂടി കാട്ടില്‍ വിട്ടു. പല സ്റ്റേഷനുകളും ഒഴിവാക്കിയാണ് ഡിപ്പോയിലേക്ക് ട്രെയിന്‍ കൊണ്ടുപോയത്. തുടര്‍ന്ന് മറ്റൊരു ട്രെയിനിലാണ് ഇവരെ അതത് സ്‌റ്റേഷനിലാക്കിയത്. വീഡിയോ കാണാം-

---- facebook comment plugin here -----

Latest