Connect with us

Oddnews

ആര്‍ടി- പി സി ആര്‍ പരിശോധനാ ഫലമില്ലാത്തതിനാല്‍ യാത്ര അനുവദിച്ചില്ല; വിമാനത്താവളത്തിലെ ലഗേജ് ബെല്‍റ്റിലൂടെ നടന്ന് യുവാവ്

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ടി- പി സി ആര്‍ പരിശോധനാ റിപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാന യാത്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റിലൂടെ നടന്ന് യുവാവ്. ഉത്തര്‍ പ്രദേശ് സ്വദേശിയായ 36കാരനായ സൂരജ് പാണ്ഡെയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

വ്യവസായിയായ ഇയാള്‍ മുംബൈയിലേക്ക് പോകാനാണ് വിമാനത്താവളത്തിലെത്തിയത്. വിസ്താര വിമാനത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ആര്‍ടി- പി സി ആര്‍ പരിശോധനാ ഫലമില്ലാത്തതിനാല്‍ ബോര്‍ഡിംഗ് പാസ് നല്‍കിയില്ല.

തുടര്‍ന്ന് ബഹളമുണ്ടാക്കിയ ഇയാള്‍ ബാഗേജ് ബെല്‍റ്റിന്റെ അടുത്തെത്തുകയും അതില്‍ കയറി നടക്കുകയുമായിരുന്നു. വിമാന കമ്പനി ജീവനക്കാരെയും യാത്രക്കാരെയും തടസ്സപ്പെടുത്തുകയും ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

---- facebook comment plugin here -----

Latest