First Gear
അടുത്ത മാസം മുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഹീറോ
ന്യൂഡല്‍ഹി | ജൂലൈ ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളിന്റെയും സ്‌കൂട്ടറിന്റെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഹീറോ മോട്ടോര്‍കോര്‍പ്. എല്ലാ മോഡലുകള്‍ക്കും 3,000 രൂപ വരെയാണ് വര്‍ധിപ്പിക്കുന്നതെന്ന് ഹീറോ അറിയിച്ചു. ഓരോ മോഡലിനും അനുസരിച്ചുള്ള വില വര്‍ധനവാണുണ്ടാകുക.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കാരണം ഉത്പാദന ചെലവ് ഉയര്‍ന്നതായി കമ്പനി അറിയിച്ചു. വസ്തുക്കളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് ഹീറോ പറയുന്നു.
രാജ്യത്ത് വാഹങ്ങള്‍ക്ക് വില വര്‍ധന പ്രഖ്യാപിച്ച ആദ്യ കമ്പനിയല്ല ഹീറോ. കഴിഞ്ഞ ദിവസം മാരുതി സുസുകി ജൂലൈ മുതല്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----