Oddnews
ഒറ്റ ഓര്‍ഡര്‍ പോലും കൊടുക്കാതെ ആമസോണില്‍ നിന്ന് നൂറുകണക്കിന് പാക്കറ്റുകള്‍ ലഭിച്ച് വനിത; തിരിച്ചെടുക്കില്ലെന്ന് കമ്പനി


ജില്യന്‍ കന്നാന്‍ എന്ന യുവതിയുടെ വീടിന്റെ മുന്‍ഭാഗത്ത് നിറഞ്ഞ ആമസോൺ ഡെലിവറി
ന്യൂയോര്‍ക്ക് | ഒരു ഓര്‍ഡര്‍ പോലും നല്‍കാതെ ആമസോണില്‍ നിന്ന് നൂറുകണക്കിന് പാക്കറ്റുകള്‍ ലഭിച്ച് ന്യൂയോര്‍ക്കിലെ വനിത. ഒരു ദിവസം തന്നെ നിരവധി പെട്ടികളാണ് ഇവര്‍ക്കെത്തുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കാണാനാകാത്ത വിധം ആമസോണ്‍ ഡെലിവറി കൊണ്ട് മൂടിയിരിക്കുകയാണ്.
ജൂണ്‍ അഞ്ചിനാണ് ജില്യന്‍ കന്നാന്‍ എന്ന യുവതിക്ക് ആമസോണില്‍ നിന്ന് ഡെലിവറി ലഭിക്കാന്‍ തുടങ്ങിയത്. വ്യാപാര പങ്കാളി ഓര്‍ഡര്‍ ചെയ്തതാകാമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. എന്നാല്‍, ആവശ്യമില്ലാത്ത ആയിരക്കണക്കിന് വസ്തുക്കളാണ് എത്തിയത്.
തട്ടിപ്പോ ആരെങ്കിലും വെയര്‍ഹൗസ് ഒഴിവാക്കുന്നതോ ആയിരിക്കും ഇതെന്നാണ് ഇവരിപ്പോള്‍ കരുതുന്നത്. സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ ആമസോണിനെ പലനിലക്കും ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഫേസ്ബുക്കിലും അവരിക്കാര്യം പങ്കുവെച്ചു.