International
2033ല്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ ചൈന
ബീജിംഗ് | 2033ല്‍ ചൊവ്വയിലേക്ക് മനുഷ്യരടങ്ങിയ പേടകം അയക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ച് ചൈന. ഇതോടെ ചുവന്ന ഗ്രഹം ലക്ഷ്യമാക്കിയുള്ള പര്യവേക്ഷണങ്ങള്‍ ചൈനക്കും അമേരിക്കക്കും ഇടയില്‍ വലിയ മത്സരത്തിന് ഇടവെക്കും. ചൊവ്വയില്‍ സ്ഥിര മനുഷ്യതാവളം നിര്‍മിക്കുക, അവിടത്തെ വിഭവങ്ങള്‍ കണ്ടെടുക്കുക തുടങ്ങിയ ദീര്‍ഘകാല പദ്ധതിയാണ് ചൈനയുടെത്.
കഴിഞ്ഞ മാസം പകുതിയോടെ ചൊവ്വയില്‍ ചൈനയുടെ റോബോട്ടിക് വാഹനം ഇറങ്ങിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ചൊവ്വാപദ്ധതി ചൈന പരസ്യമാക്കുന്നത്. ചൊവ്വയിലെ ചൈനയുടെ ആദ്യ പദ്ധതിയായിരുന്നു കഴിഞ്ഞ മാസത്തേത്.
2035, 37, 41 വര്‍ഷങ്ങളിലും ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ ചൈന ലക്ഷ്യമിടുന്നുണ്ട്. താവളം സ്ഥാപിക്കാനും വിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ നിര്‍മിക്കാനും സാധിക്കുന്ന സ്ഥലം കണ്ടുപിടിക്കാന്‍ ചൈന ഉടനെ റോബോട്ടുകളെ അയക്കും. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ വെള്ളമുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുക്കുക, ഓക്‌സിജന്‍, വൈദ്യുതി ഉത്പാദനം എന്നിവയുടെ സാധ്യതയെ സംബന്ധിച്ചാകും ചൈനയുടെ മിഷനുകള്‍ അന്വേഷിക്കുക.