Connect with us

First Gear

ബി എം ഡബ്ല്യു 5 സീരീസ് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബി എം ഡബ്ല്യുവിന്റെ പുതിയ 5 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തി. കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ചതാണ് ഈ മോഡല്‍. ബി എം ഡബ്ല്യു 530ഐ എം സ്‌പോര്‍ട് (പെട്രോള്‍), ബി എം ഡബ്ല്യു 530ഡി എം സ്‌പോര്‍ട്, ബി എം ഡബ്ല്യു 520ഡി ലക്ഷ്വറി ലൈന്‍ (രണ്ടും ഡീസല്‍) എന്നീ വകഭേദങ്ങളില്‍ ലഭിക്കും.

ഇവയില്‍ 530ഐ എം സ്‌പോര്‍ട്ടിന് 62.90 ലക്ഷവും 520 ലക്ഷ്വറി ലൈനിന് 63.90 ലക്ഷവും 530ഡി എം സ്‌പോര്‍ട്ടിന് 71.90 ലക്ഷവുമാണ് എക്‌സ് ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2 ലിറ്റര്‍ 4 സിലിന്‍ഡര്‍ പെട്രോള്‍/ ഡീസല്‍ എന്‍ജിനാണുള്ളത്. പെട്രോള്‍ എന്‍ജിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.1 സെക്കന്‍ഡും ഡീസലിന് 7.3 സെക്കന്‍ഡും മതി.

3 ലിറ്റര്‍ 6 സിലിന്‍ഡറില്‍ മറ്റൊരു ഡീസല്‍ എന്‍ജിനുമുണ്ട്. ഇതിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണുള്ളത്.

Latest