Covid19
പത്ത് മാസത്തോളം കൊവിഡ് പോസിറ്റീവായി ബ്രിട്ടനിലെ 72കാരന്‍
ലണ്ടന്‍ | കൊവിഡ്- 19 വിട്ടുമാറാതെ ദുരിതത്തിലമര്‍ന്ന് ബ്രിട്ടനിലെ 72കാരന്‍. പത്ത് മാസത്തോളമാണ് ഇദ്ദേഹം പോസിറ്റീവായത്. ദീര്‍ഘ സമയം തുടര്‍ച്ചയായി രോഗമുണ്ടായ റെക്കോര്‍ഡാണിതെന്ന് ഗവേഷകര്‍ പറയുന്നു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ താമസിക്കുന്ന ഡേവ് സ്മിത്തിനാണ് ഈ ദുരനുഭവം.
43 തവണയാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായത്. ഏഴ് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ശവസംസ്‌കാര ചടങ്ങിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു ഇദ്ദേഹം.
സ്മിത്തിന്റെ ശരീരത്തില്‍ കൊറോണവൈറസ് നശിക്കാതെ സജീവമായി നിലകൊള്ളുകയാണെന്ന് ബ്രിസ്റ്റള്‍ യൂനിവേഴ്‌സിറ്റിലെ കണ്‍സള്‍ട്ടന്റ് എഡ് മോറന്‍ പറഞ്ഞു. യു എസ് ബയോടെക്ക് കമ്പനി റെഗനെറോണ്‍ നിര്‍മിച്ച കൃത്രിമ ആന്റിബോഡി മരുന്ന് ഉപയോഗിച്ചുള്ള ചികിത്സക്ക് ശേഷമാണ് സ്മിത്ത് രോഗമുക്തി നേടിയത്. ആദ്യ തവണ കൊവിഡ് പോസിറ്റീവായി 305 ദിവസത്തിന് ശേഷമാണ് ഇദ്ദേഹം നെഗറ്റീവായത്. ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തി 45 ദിവസത്തിന് ശേഷം തന്നെ രോഗമുക്തിയുണ്ടായി.