Connect with us

Ongoing News

വെയില്‍സിനെ നിലംപരിശാക്കി ഡാനിഷ് പട യൂറോ ക്വാര്‍ട്ടറില്‍

Published

|

Last Updated

ആംസ്റ്റര്‍ഡാം | യൂറോ കപ്പിന്റെ ആദ്യ പ്രിക്വാര്‍ട്ടറില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വെയില്‍സിനെ തകര്‍ത്ത് ഡെന്മാര്‍ക്ക്. കാസ്പര്‍ ഡോള്‍ബെര്‍ഗിന്റെ ഇരട്ട ഗോളുകൾ ശ്രദ്ധേയമായി. ഇതോടെ ഡെന്മാര്‍ക്ക് ക്വാര്‍ട്ടറിലെത്തി. സൂപ്പര്‍ താരം ഗാരത് ബെയിലിന്റെ വെയില്‍സ് യൂറോയില്‍ നിന്ന് പുറത്തായി.

27, 48 മിനുട്ടുകളില്‍ ഡോള്‍ബെര്‍ഗ് ആണ് ഡെന്മാര്‍ക്കിന് വേണ്ടി ഗോളുകള്‍ നേടിയത്. 88ാം മിനുട്ടിൽ യോകിം മെലി മൂന്നാം ഗോൾ സ്വന്തമാക്കി. അധിക സമയത്ത് മാർട്ടിൻ ബ്രെയ്ത്വെയ്റ്റിന്റെ ഷോട്ട് വെയിൽസിന്റെ വലയിൽ പതിച്ചെങ്കിലും ഓഫ്സൈഡ് വിളിക്കുകയും തുടർന്ന് റിവ്യൂ ചെയ്തതോടെ ഗോൾ അനുവദിക്കുകയുമായിരുന്നു. തുല്യശക്തികളുടെ പോരാട്ടമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും മത്സരത്തിലുടനീളം ഡെന്മാര്‍ക്കിനായിരുന്നു മുന്‍തൂക്കം.

90ാം മിനുട്ടിൽ ഹാരി വിൽസന് ചുവപ്പ് കാർഡ്  ലഭിച്ചതോടെ വെയിൽസ് നിര പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. മത്സരത്തിൽ ഉയർന്ന മൂന്ന് മഞ്ഞക്കാർഡുകളും വെയിൽസ് താരങ്ങൾക്ക് നേരെയായിരുന്നു. നാല് മിനുട്ട് അധിക സമയം നൽകിയിരുന്നു.

---- facebook comment plugin here -----

Latest