Techno
ലിങ്കിഡ്ഇന്നിലെ ഭൂരിപക്ഷം ഉപയോക്താക്കളുടെയും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു

പാരീസ് | തൊഴിലനുബന്ധ കാര്യങ്ങള്‍ക്ക് വേണ്ടി ലോകത്തുടനീളമുള്ള നിരവധി പേര്‍ അവലംബിക്കുന്ന ലിങ്കിഡ്ഇന്നിന് നേരെ വന്‍ ആക്രമണം. ലിങ്കിഡ്ഇന്നിന്റെ 70.5 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് വിറ്റു. 92 ശതമാനം ഉപയോക്താക്കളുടെ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
ലിങ്കിഡ്ഇന്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, സ്ഥലം, ശമ്പളം അടക്കമുള്ള വിവരങ്ങളാണ് മോഷ്ടിച്ചത്. ഈ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം പേരുടെ വിവരങ്ങളാണ് വില്‍പ്പനക്ക് വെച്ചത്.
ഇമെയില്‍ അഡ്രസ്, പൂര്‍ണനാമം, ലിങ്കിഡ്ഇന്‍ യൂസര്‍നെയിം, യു ആര്‍ എല്‍, വ്യക്തിഗത- തൊഴില്‍ പരിചയവും പശ്ചാത്തലവും, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, യൂസര്‍നെയിം അടക്കമുള്ള വിവരങ്ങളാണ് വില്‍പ്പനക്കുള്ളത്. കഴിഞ്ഞ ഏപ്രിലിലും സമാന രീതിയില്‍ ലിങ്കിഡ്ഇന്നില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. അന്ന് 50 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഹാക്കര്‍ അടിച്ചുമാറ്റിയത്.