Connect with us

First Gear

ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മിച്ച് ഹ്യൂണ്ടായ്

Published

|

Last Updated

ചെന്നൈ | ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മിച്ചുവെന്ന നേട്ടം സ്വന്തമാക്കി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ. ചെന്നൈയിലെ ശ്രീപെരുമ്പുതൂര്‍ പ്ലാന്റിലാണ് ഒരു കോടി കാറുകള്‍ നിര്‍മിച്ചത്. പുതുതായി അവതരിപ്പിച്ച ഹ്യൂണ്ടായ് അല്‍കാസര്‍ എസ് യു വിയാണ് ഒരു കോടി തികച്ചത്.

1998 സെപ്തംബറിലാണ് തമിഴ്‌നാട്ടില്‍ ഹ്യൂണ്ടായ് പ്ലാന്റ് നിര്‍മിച്ചത്. ദക്ഷിണ കൊറിയക്ക് പുറത്തുള്ള ആദ്യ സമഗ്ര കാര്‍ നിര്‍മാണ ശാലയായിരുന്നു ഇത്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ സാന്‍ട്രോ മുതല്‍ ക്രെറ്റയും വെന്യുവും പോലുള്ള ജനപ്രിയ മോഡലുകള്‍ നിര്‍മിക്കാന്‍ ഹ്യൂണ്ടായ് ഇന്ത്യക്ക് സാധിച്ചു.

ആഭ്യന്തര ആവശ്യം നിറവേറ്റുക മാത്രമല്ല, കയറ്റുമതി ഹബ് ആയും ചെന്നൈയിലെ പ്ലാന്റ് മാറി. ഇന്ത്യയില്‍ നിന്ന് യാത്രാവാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഹ്യൂണ്ടായ് ആണ്. രണ്ട് ലക്ഷത്തിലേറെ ക്രെറ്റ, വെന്യു എസ് യു വികള്‍ വിദേശ വിപണികളിലേക്ക് കയറ്റിയയച്ചിട്ടുണ്ട്.

2006ലാണ് ചെന്നൈയിലെ ഹ്യൂണ്ടായ് പ്ലാന്റിലെ കാര്‍ നിര്‍മാണം 10 ലക്ഷം തികച്ചത്. പിന്നീട് വെറും രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും 20 ലക്ഷവും 2013ല്‍ അമ്പത് ലക്ഷവും 2019ല്‍ 90 ലക്ഷവുമായി. പിന്നീട് രണ്ട് വര്‍ഷം കൊണ്ടാണ് അല്‍കാസറിലൂടെ ഒരു കോടി തികച്ചത്. അല്‍കാസര്‍ അവതരിപ്പിച്ച് ഒരാഴ്ചക്കുള്ളില്‍ 4,000 ബുക്കിംഗുകളാണ് ലഭിച്ചത്.

Latest