Connect with us

Oddnews

പുത്തന്‍ യാത്രാനുഭവം നല്‍കുന്ന അടിയില്‍ ഗ്ലാസുള്ള ആകാശ ട്രെയിനുമായി ചൈന

Published

|

Last Updated

ബീജിംഗ് | ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വശങ്ങളിലൂടെയാണ് യാത്രക്കാര്‍ക്ക് കാഴ്ച കാണാനാകുക. എന്നാല്‍, സീറ്റിന്റെ താഴേക്ക് നോക്കിയാലും പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ആകാശ ട്രെയിന്‍ ആരംഭിച്ചിരിക്കുകയാണ് ചൈന. മൂന്ന് വശങ്ങളിലും ഗ്ലാസ് പാനലിംഗുണ്ട് ഈ ട്രെയിനിന്.

പാണ്ട പ്രമേയത്തിലുള്ള ആകാശ ട്രെയിനാണ് ചൈനയിലെ ഷെംഗ്ദുവില്‍ കഴിഞ്ഞയാഴ്ച സര്‍വീസ് ആരംഭിച്ചത്. ദായി എയര്‍ റെയില്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍. നഗരത്തിന്റെ വിസ്മയിപ്പിക്കുന്ന വിഹഗവീക്ഷണം ലഭ്യമാക്കുന്നതാണ് ട്രെയിന്‍ സര്‍വീസ്.

ലിഥിയം ബാറ്ററിയിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഇറക്കിയ ട്രെയിന്‍ ആയതിനാല്‍ താരതമ്യേന യാത്രക്കാര്‍ കുറഞ്ഞ സ്ഥലങ്ങളിലാണ് സര്‍വീസ് നടത്തുക. ഇതിന്റെ വീഡിയോ കാണാം:

 

---- facebook comment plugin here -----

Latest