Connect with us

Fact Check

#FACTCHECK: ശരീഅത്തിനെ മോശമായി ചിത്രീകരിക്കുന്ന ബോര്‍ഡ് അതിര്‍ത്തിയില്‍ സൈന്യം സ്ഥാപിച്ചുവോ?

Published

|

Last Updated

ശരീഅത്തിനെ മോശമായി ചിത്രീകരിക്കുന്ന ബോര്‍ഡ് അതിര്‍ത്തിയില്‍ സൈനികര്‍ സ്ഥാപിച്ചുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഈ ബോര്‍ഡെന്ന് സാമൂഹിക മാധ്യമങ്ങള്‍ പറയുന്നു. വിദ്വേഷ കുറിപ്പുകളോടെ ബോര്‍ഡ് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം: പ്രചരിക്കുന്ന ബോര്‍ഡില്‍ ഇന്ത്യാ ബോര്‍ഡര്‍ എന്നെഴുതിയിട്ടുണ്ട്. നിങ്ങള്‍ പ്രവേശിക്കുന്നത് ശരീഅത് ബാധകമല്ലാത്ത മേഖലയിലേക്കാണ്. ദയവായി നിങ്ങളുടെ വാച്ച് 1,400 വര്‍ഷം മുന്നോട്ട് ആക്കി വെക്കുകയെന്നും ബോര്‍ഡിലുണ്ട്.

മെക്സിക്കോ അതിർത്തിയിലെ യഥാർഥ ബോർഡ്

വസ്തുത: യു എസ്- മെക്‌സിക്കോ അതിര്‍ത്തിയിലെ ബോര്‍ഡിന്റെ ചിത്രത്തില്‍ കൃത്രിമത്വം നടത്തിയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ബോര്‍ഡാണെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. മെക്‌സിക്കോയില്‍ ആയുധങ്ങളും വെടിത്തിരകളും നിയമവിരുദ്ധമാണ് എന്നാണ് യഥാര്‍ഥ ബോര്‍ഡിലുള്ളത്.

2010ല്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മോളി ഒ ടൂലെയുടെ ഫോട്ടോ ലേഖനത്തില്‍ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, സമാന രീതിയിലുള്ള ശരീഅത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണം പല രാജ്യങ്ങളുടെയും പേരില്‍ ഈ ബോര്‍ഡ് ഉപയോഗിച്ച് പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലുണ്ടാകാറുണ്ട്.

Latest