Connect with us

Business

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പണം അച്ചടിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കറന്‍സി അച്ചടിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ലോക്‌സഭയിലെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അവര്‍. 2020- 21 കാലയളവില്‍ ജി ഡി പി 7.3 ശതമാനം ഇടിഞ്ഞെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് അവര്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഘട്ടംഘട്ടമായുള്ള ഇളവ്, ആത്മനിര്‍ഭര്‍ ഭാരത് മിഷന്‍ എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തിരിച്ചുവരവിന്റെ പാതയിലെത്തും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ല്‍ അവതരിപ്പിച്ച രണ്ടായിരം നോട്ടിന്റെ അച്ചടി ഈ സാമ്പത്തിക വര്‍ഷവുമില്ല. 2019- 20 സാമ്പത്തിക വര്‍ഷത്തിലും രണ്ടായിരത്തിന്റെ നോട്ട് അച്ചടിച്ചിരുന്നില്ല. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചാണ് മോദി രണ്ടായിരം നോട്ട് അവതരിപ്പിച്ചിരുന്നത്.

Latest