Connect with us

Ongoing News

രണ്ടാം ടി20യിൽ ലങ്കക്ക് നാല് വിക്കറ്റ് വിജയം

Published

|

Last Updated

കൊളംബോ | അവസാന ബോള്‍ വരെ ആവേശം നിലനിന്ന ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ വിജയം പിന്തുടര്‍ന്ന് നേടി ശ്രീലങ്ക. നാല് വിക്കറ്റിനാണ് വിജയം. ഒരുവേള മധ്യനിരയില്‍ വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ ധനഞ്ജയ ഡിസില്‍വ (പുറത്താകാതെ 40)യും ഏഴാമനായി എത്തിയ ചാമിക കരുണാരത്‌നെ(പുറത്താകാതെ 12)യുമാണ് ലങ്കക്ക് വിജയം സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന ചെറുസ്കോറാണ് ഇന്ത്യയെടുത്തത്. ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ 133 റൺസെടുത്തു.

ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മിനോദ് ഭാനുക(36)യും തിളങ്ങി. ഓപണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ 11ഉം വനിന്ദു ഹസരംഗ 15ഉം റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ചേതൻ സക്കരിയ എന്നിവര്‍ ഓരോന്നു വീതം വിക്കറ്റ് വീഴ്ത്തി

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 42 ബോളില്‍ 40 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് താരതമ്യേന തിളങ്ങിയത്. ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സെടുത്തപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വെറും ഏഴ് റണ്‍സാണെടുത്തത്. 17 ബോളാണ് സഞ്ജു നേരിട്ടത്. പുതുതാരം റുതുരാജ് ഗെയ്ക്വാദ് 21 റണ്‍സെടുത്തു. നിതിഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സൈനി എന്നിവര്‍ യഥാക്രമം 9, 13, 1  റണ്‍സെടുത്തു.

ശിഖറിന്റെയും സഞ്ജുവിന്റെയും വിക്കറ്റെടുത്ത അകില ധനഞ്ജയയാണ് ലങ്കന്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്. വനിന്ദു ഹസരംഗ, ദാസുന്‍ ശനക, ദുശ്മാന്ത ചമീറ എന്നിവര്‍ ഓരോുന്നുവീതം വിക്കറ്റെടുത്തു.

Latest