Connect with us

Ongoing News

ഒളിംപിക്സ് ഗോദയിൽ ഇന്ത്യക്ക് വെള്ളി

Published

|

Last Updated

ടോക്യോ | ഒളിംപിക്‌സ് 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദാഹിയക്ക് വെള്ളി മെഡൽ. ഫൈനലിൽ റഷ്യന്‍ താരമായ സൗര്‍ ഉഗുയേവുമായാണ് രവികുമാര്‍ ഏറ്റുമുട്ടിയത്. റഷ്യന്‍ താരത്തിന് ഏഴ് പോയിന്റ് ലഭിച്ചപ്പോള്‍ രവികുമാറിന് നാല് പോയിന്റാണ് ലഭിച്ചത്.

ഫൈനലിൽ എതിരാളിക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ രവികുമാറിന് സാധിച്ചു. സെമിയില്‍ കസാഖിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ചാണ് രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്‌സ് ഗുസ്തി മെഡല്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് രവികുമാര്‍.

സുശീല്‍ കുമാറിനു ശേഷം ഗുസ്തി ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രവികുമാര്‍. ഇതോടെ ടോക്യോയിൽ ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി. രണ്ടാമത്തെ വെള്ളി മെഡലാണിത്.

Latest