Connect with us

Ongoing News

ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയക്ക് നിരാശ; വെങ്കല പോരാട്ടത്തിൽ പരാജയം

Published

|

Last Updated

ടോക്യോ | ഒളിംപിക്‌സ് 86 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പൂനിയക്ക് നിരാശ. സാന്‍ മാറിനോ താരം നസീം മൈല്‍സാണ് അവസാന നിമിഷം പൂനിയയെ തോൽപ്പിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ പൂനിയക്ക് സാധിച്ചിരുന്നു.

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദാഹിയക്ക് വെള്ളി മെഡൽ നേടിയതിന് പിന്നാലെയാണ് ഈ മത്സരം. ഫൈനലിൽ റഷ്യന്‍ താരമായ സൗര്‍ ഉഗുയേവുമായാണ് രവികുമാര്‍ ഏറ്റുമുട്ടിയത്.

ഇതോടെ ടോക്യോയിൽ ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി. ഇവയിൽ രണ്ടെണ്ണം വെള്ളിയാണ്.