Covid19
കേരളത്തില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

ന്യൂഡല്‍ഹി | കേരളത്തില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം വരെ കേസുകളും ഡെല്‍റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തി, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ പകുതിയിലധികം കേസുകള്‍ കേരളത്തിലാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
---- facebook comment plugin here -----