Connect with us

Covid19

വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് യാത്രയ്ക്ക് ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കരുത്: കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. യാത്രയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഏകീകൃത പ്രോട്ടോകോള്‍ സ്വീകരിക്കണം.

നിലവില്‍ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സീനും എടുത്തവരെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍, പശ്ചിമ ബംഗാള്‍ (മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്), കര്‍ണാടക, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടകവും തമിഴ്‌നാടും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശം കേരളത്തിന് ഏറെ ആശ്വാസകരമാണ്.