First Gear
2023 ഹോണ്ട ലിവോ ഇന്ത്യന്‍ വിപണിയിലെത്തി
2023 ഹോണ്ട ലിവോ എന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ വില 78,500 രൂപ മുതലാണ് ആരംഭിക്കുന്നത്.
![](https://assets.sirajlive.com/2023/08/honda-livo-897x538.jpg)
ന്യൂഡല്‍ഹി| ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ മോട്ടോര്‍സൈക്കിളായ ലിവോയുടെ 2023 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2023 ഹോണ്ട ലിവോ എന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ വില 78,500 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഡ്രം, ഡിസ്‌ക് എന്നീ വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാകും. ഡ്രം വേരിയന്റിന് 78,500 രൂപയാണ് എക്‌സ് ഷോറൂം വില. ഡിസ്‌ക് വേരിയന്റിന് 82,500 രൂപയാണ് എക്‌സ്-ഷോറൂം വില. രണ്ട് വേരിയന്റുകളും മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിവയാണ് ഈ കളര്‍ ഓപ്ഷനുകള്‍.
എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി)യുമായി വരുന്ന ഹോണ്ടയുടെ ഒബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്ഐ എഞ്ചിന്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന എസിജി സ്റ്റാര്‍ട്ടര്‍, സൈലന്റ് സ്റ്റാര്‍ട്ട്, ഒപ്റ്റിമല്‍ മൈലേജ്, മലിനീകരണം കുറയ്ക്കാനായി പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് പുതിയ ലിവോയുടെ സവിശേഷത. മോട്ടോര്‍സൈക്കിളിന് 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജ് കമ്പനി നല്‍കുന്നുണ്ട്.