National
2023ലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി യോഗം ഇന്ത്യയില്‍
ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം.

ന്യൂഡല്‍ഹി | അടുത്തവര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ സെഷന് ഇന്ത്യ വേദിയാകും. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം. ബീജിംഗില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ല്‍ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്. 2023ല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാകും യോഗം നടക്കുക.
101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
ഐഒസിയുടെ 101 അംഗങ്ങളുടെ വോട്ടവകാശമുള്ളവരുടെയും 45 ഓണററി അംഗങ്ങളുടെയും വോട്ടവകാശമില്ലാത്ത 1 അംഗത്തിന്റെയും പൊതുയോഗമാണ് ഐഒസി സെഷന്‍. 50ലധികം അന്താരാഷ്ട്ര കായിക ഫെഡറേഷനുകളില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളും മീറ്റില്‍ പങ്കെടുക്കും.