First Gear
2023 കിയ സെല്‍റ്റോസ്; ഒരു മാസത്തിനുള്ളില്‍ നേടിയത് 31,716 യൂണിറ്റ് ബുക്കിങ്ങ്
പുതിയ കിയ സെല്‍റ്റോസ് എസ്യുവിയുടെ 55 ശതമാനം ബുക്കിങ്ങുകളും ഉയര്‍ന്ന നിലവാരമുള്ള ട്രിം ലെവലുകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്.
ന്യൂഡല്‍ഹി| പുതിയ മോഡല്‍ കിയ സെല്‍റ്റോസ് പുറത്തിറങ്ങിയത് ഈ അടുത്ത കാലത്താണ്.പുതുമകളോടെ വന്ന 2023 സെല്‍റ്റോസിന് ആവശ്യക്കാര്‍ ഏറെയുമാണ്. ഈ വാഹനം ഒരു മാസത്തിനുള്ളില്‍ 31,716 യൂണിറ്റ് ബുക്കിങ്ങുകള്‍ നേടിയതായാണ് ലഭിക്കുന്ന വിവരം.
2019ലാണ് ആദ്യമായി കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ നാല് വര്‍ഷത്തിനിടെ സെല്‍റ്റോസ് എസ്യുവിയുടെ 5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.പുതിയ കിയ സെല്‍റ്റോസ് എസ്യുവിയുടെ 55 ശതമാനം ബുക്കിങ്ങുകളും ഉയര്‍ന്ന നിലവാരമുള്ള ട്രിം ലെവലുകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. ബുക്ക് ചെയ്തതില്‍ 19 ശതമാനം ഉപഭോക്താക്കളും പുതുതായി അവതരിപ്പിച്ച പീറ്റര്‍ ഒലിവ് ഷേഡാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ കിയ സെല്‍റ്റോസ് എസ്യുവിയില്‍ ലെവല്‍ 2 എഡിഎഎസ് സാങ്കേതികവിദ്യയാണുള്ളത്. ഈ സാങ്കേതികവിദ്യയില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.
ഈഎസ്യുവി മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് അവ. ഈ വാഹനം 18 വേരിയന്റുകളില്‍ ലഭ്യമാകും. എസ്യുവിയുടെ എക്സ്ഷോറൂം വില 10.89 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ്.