First Gear
2023 മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി; ഡെലിവറി നാളെ ആരംഭിക്കും
73.5 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി| ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ 2023 മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി അവതരിപ്പിച്ചു. കാറിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 73.5 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.
രണ്ട് വേരിയന്റുകളിലാണ് മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ലഭ്യമാകുന്നത്. മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി 300 എന്ന വേരിയന്റിനാണ് 73.5 ലക്ഷം രൂപ വില വരുന്നത്. ജിഎല്‍സി 220ഡി എന്ന വേരിയന്റിന് 74.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഈ കാറിന്റെ ബുക്കിങ്ങിനായി 1.5 ലക്ഷം രൂപയാണ് നല്‍കേണ്ടത്. നിലവില്‍ വാഹനത്തിന് 1,500 ബുക്കിങ്ങുകള്‍ ലഭിച്ചതായി മേഴ്‌സിഡസ് ബെന്‍സ് അറിയിച്ചു. നാളെ മുതല്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.
2023 മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി 300ല്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ 300 4മാറ്റിക് എഞ്ചിനാണ്. ഈ എഞ്ചിന്‍ 258 എച്ച്പി പീക്ക് പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൈല്‍ഡ്-ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഈ വാഹനത്തിലുണ്ട്. ഇത് 23 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്നു.
2023 മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി 220ഡിയില്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ 4മാറ്റിക് എഞ്ചിനാണുള്ളത്. ഇത് 197 എച്ച്പി പവറും 440 എന്‍എം ടോര്‍ക്കും നല്‍കുന്നു. വാഹനത്തിലെ മൈല്‍ഡ്-ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ 23 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളില്‍ വാഹനം ലഭ്യമാണ്.