Connect with us

First Gear

2024 കെടിഎം 125 ഡ്യൂക്ക് അവതരിപ്പിച്ചു

ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ നിരയിലെ ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ് കെടിഎം 125 ഡ്യൂക്ക്.

Published

|

Last Updated

ന്യൂഡല്‍ഹി| കെടിഎം ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ നിരയിലെ ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ് കെടിഎം 125 ഡ്യൂക്ക്. ഈ മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പ് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. നേരത്തെ 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവ പുതുക്കിയിരുന്നു.

125 ഡ്യൂക്ക് ബ്രാന്‍ഡ് നിലവില്‍ ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്. 390 ഡ്യൂക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഡ്യൂക്കിന്റെ ഡിസൈനും വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍പ്പനയിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ മസ്‌കുലാറായ ബോഡി വര്‍ക്കുമായിട്ടാണ് 2024 മോഡല്‍ കെടിഎം 125 ഡ്യൂക്ക് എത്തുന്നത്.

കെടിഎം 125 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത് 124.9 സിസി, ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 14.7 ബിഎച്ച്പി മാക്‌സിമം പവറും 11 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിന്‍ എത്തുന്നത്. എഞ്ചിനില്‍ മാറ്റങ്ങളില്ലാതെയാണ് ബൈക്ക് ആഗോള വിപണിയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ എഞ്ചിന്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ 125 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും കമ്പനി നല്‍കിയിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും ഈ ബൈക്ക് ഇന്ത്യയിലെത്തുക.

 

 

Latest