Connect with us

National

ആഭ്യന്തര സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് 205 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ഇന്ന് മുതൽ ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ സർവീസ് നടത്തും

Published

|

Last Updated

ധാക്ക | ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് ആറ് ശിശുക്കളടക്കം 205 ഇന്ത്യക്കാരെ തിരിച്ചെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച രാവിലെ ഇവിടെ ന്യൂഡൽഹിയിൽ എത്തിച്ചത്. ചൊവ്വാഴ്ച വൈകിയാണ് ചാർട്ടേഡ് വിമാനം എ 321 നിയോ ബംഗ്ലാദേശിലെത്തിയത്.

ഡൽഹിയിൽ നിന്ന് യാത്രക്കാർ ഇല്ലാതെയാണ് വിമാൻ ധാക്കയിലേക്ക് പോയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ആളുകളെ തിരിച്ചെത്തിക്കാൻ സാധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് മുതൽ ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ സർവീസ് നടത്തും. വിസ്താരയും ഇൻഡിഗോയും ഷെഡ്യൂൾ അനുസരിച്ച് ബംഗ്ലാദേശ് തലസ്ഥാനത്തേക്ക് അവരുടെ സർവീസുകൾ നടത്തും. വിസ്താര മുംബൈയിൽ നിന്ന് പ്രതിദിന വിമാനങ്ങളും ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളുമാണ് നടത്തുന്നത്.

വിസ്താരയും ഇൻഡിഗോയും ചൊവ്വാഴ്ച ബംഗ്ലാദേശ് തലസ്ഥാനത്തേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

 

Latest