Saudi Arabia
സഊദിയില്‍ 20,700 പള്ളികള്‍ ഈദുല്‍ഫിത്വര്‍ നിസ്‌കാരത്തിനായി സജ്ജം: ഇസ്ലാമികകാര്യ മന്ത്രാലയം
ഉംറ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും കനത്ത തിരക്ക് കണക്കിലെടുത്ത് മക്കയിലെ മസ്ജിദുല്‍ ഹറം പരിസരങ്ങളിലുള്ള മുഴുവന്‍ പള്ളികളിലും ഈ വര്‍ഷം പെരുന്നാള്‍ നിസ്‌കാരം നടക്കും.
മക്ക സഊദിയിലെ വിവിധ പ്രവിശ്യകളില്‍ ഈദുല്‍ഫിത്വര്‍ നിസ്‌കാരത്തിനായി 20,700 പള്ളികളും ഈദ്ഗാഹുകളും സജ്ജമായതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.
പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന മസ്ജിദുകളും പ്രാര്‍ഥനാ സ്ഥലങ്ങളും നിരീക്ഷിക്കുന്നതിനായി 6,000 പേരെ നിയോഗിച്ചു. അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഉംറ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും കനത്ത തിരക്ക് കണക്കിലെടുത്ത് മക്കയിലെ മസ്ജിദുല്‍ ഹറം പരിസരങ്ങളിലുള്ള മുഴുവന്‍ പള്ളികളിലും ഈ വര്‍ഷം പെരുന്നാള്‍ നിസ്‌കാരം നടക്കും.
വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ദിനമായാല്‍ ഈദ് നിസ്‌കാരവും ജുമുഅ നിസ്‌കാരവും നിര്‍വഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠതയെന്നും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് ജുമുഅ നിസ്‌കാരവും ളുഹ്ര്‍ നിസ്‌കാരവും നിര്‍ബന്ധമല്ലെന്ന വചനം തെറ്റാണെന്നും അത് തിരുനബി (സ)യുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.