Achievements
വിറാസിൽ പഠനം പൂർത്തിയാക്കിയ 21 അഭിഭാഷകര്‍ കൂടി കര്‍മരംഗത്തേക്ക്
വിറാസിൽ നിന്നും മുഖ്തസര്‍ ബിരുദവും മര്‍കസ് ലോ കോളജില്‍ നിന്നും ബി ബി എ എല്‍ എല്‍ ബി ബിരുദവും കരസ്ഥമാക്കിയാണ് ഇവര്‍ നിയമ മേഖലയിലേക്ക് പ്രവേശിക്കുന്നത്.
നോളജ് സിറ്റി | തമിഴ്‌നാട്, കേരള, കര്‍ണാടക ഹൈക്കോടതികളില്‍ നിന്നും എന്റോള്‍ ചെയ്ത് 21 അഭിഭാഷകര്‍ കൂടി കര്‍മരംഗത്തേക്ക്. നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സില്‍ (വിറാസ്) നിന്നും മുഖ്തസര്‍ ബിരുദവും മര്‍കസ് ലോ കോളജില്‍ നിന്നും ബി ബി എ എല്‍ എല്‍ ബി ബിരുദവും കരസ്ഥമാക്കിയാണ് ഇവര്‍ നിയമ മേഖലയിലേക്ക് പ്രവേശിക്കുന്നത്.
പഞ്ചവത്സര എല്‍ എല്‍ ബി വിദ്യാര്‍ഥികളില്‍ രണ്ടാമത്തെ ബാച്ചാണ് ഇത്. ഇതിനോടകം വിറാസില്‍ നിന്നും പുറത്തിറങ്ങിയ നൂറിലധികം അഭിഭാഷകര്‍ രാജ്യത്തെ വ്യത്യസ്ത കോടതികളില്‍ അഭിഭാഷകവൃത്തി ചെയ്തുവരുന്നു. എല്‍ എല്‍ ബി പഠനം പൂര്‍ത്തീകരിച്ച് വ്യത്യസ്ത യൂണിവേഴ്സിറ്റികളില്‍ തുടര്‍പഠനം നടത്തുന്നവരുമുണ്ട്.
നവ അഭിഭാഷകരെ വിറാസ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഡീന്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അസിസ്റ്റന്റ് ഡീന്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടര്‍ മുഹിയിദ്ധീന്‍ ബുഖാരി അനുമോദിച്ചു.