രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം 18 വയസ്സില്‍ വിവാഹിതരാകുന്നതാണോ? അതുകൊണ്ടാണോ മാതൃമരണനിരക്ക് കൂടുന്നത്? പോഷകാഹാര കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നതിന്റെ കാരണവും അതാണോ? ആണെന്നാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ വിചിത്രമായ കണ്ടെത്തല്‍. പെൺകുട്ടികളുടെ വിവാഹപ്രായം മൂന്ന് വയസ്സ് കൂടി കൂട്ടിയാൽ ഇതെല്ലാം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രം പറയുന്നത്.
വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കുവാനുള്ള നിയമ ഭേദഗതി വളരെ തിടുക്കപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭയുടെ അജണ്ടയില്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്താതെ തികച്ചും നാടകീയമായായിരുന്നു ബില്‍ അവതരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സാക്ഷാൽ ഒളിച്ചുകടത്തല്‍. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ ബിൽ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു.
വീഡിയോ കാണാം