Kerala
വര്‍ക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേര്‍ ആശുപത്രിയില്‍
ഒരു കുടുംബത്തിലെ 9 പേര്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം | വര്‍ക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഉള്‍പ്പെടെയുള്ള ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവരെയാണ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോട്ടലില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഒരു കുടുംബത്തിലെ 9 പേര്‍ ഉള്‍പ്പെടെ 21 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവര്‍ക്ക് പലതരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിലെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് ഹോട്ടല്‍ സീല്‍ ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്ത്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.