Connect with us

Uae

കഴിഞ്ഞ വര്‍ഷം 21,490 കാല്‍നട നിയമലംഘനങ്ങള്‍

കാല്‍നടയാത്രക്കാര്‍ ക്രോസ് ചെയ്ത് അപകടമുണ്ടായാല്‍ കനത്ത ശിക്ഷ

Published

|

Last Updated

അബൂദബി| റോഡ് മുറിച്ചു കടക്കുമ്പോള്‍ ട്രാഫിക്ക് ലൈറ്റുകള്‍ പാലിക്കാത്തത് ഉള്‍പ്പടെ കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം 21,490 കാല്‍നട നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. കാല്‍നടയാത്രക്കാര്‍ക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് നിയമപ്രകാരം പ്രത്യേക പിഴ ചുമത്തിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് യു എ ഇ ഗവണ്‍മെന്റ് പുറപ്പെടുവിച്ച പുതിയ ഫെഡറല്‍ ഡിക്രി നിയമം, കാല്‍നടയാത്രക്കാര്‍ക്ക് അവര്‍ക്കായി നിയുക്ത സ്ഥലങ്ങളില്‍ നിന്ന് ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് കടക്കുന്നതിനുള്ള പിഴ ഊന്നിപ്പറയുന്നു. തടവും പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ.

പ്രവൃത്തി ട്രാഫിക് അപകടത്തില്‍ കലാശിച്ചാല്‍ തടവ് അടക്കമുള്ളവ ഉണ്ടാവും. ട്രാഫിക് അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. നിയുക്തമാക്കിയിട്ടില്ലാത്ത സ്ഥലത്ത് കാല്‍നടയാത്രക്കാര്‍ ക്രോസ് ചെയ്ത് അപകടമുണ്ടായാല്‍, അവര്‍ സിവില്‍ കേസിന് കൂടി ബാധ്യസ്ഥരായിരിക്കും. അതിനര്‍ഥം ഡ്രൈവര്‍ക്കോ കാറിനോ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്വം, വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുക, ഡ്രൈവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സയുടെയോ മറ്റ് നാശനഷ്ടങ്ങളോ ചിലവ് തുടങ്ങിയവയും വഹിക്കാന്‍ അവരോട് കോടതിക്ക് ആവശ്യപ്പെടാവുന്ന ശക്തമായ നിയമമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും റോഡ് മുറിച്ചുകടക്കുമ്പോള്‍ അവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യം ട്രാഫിക് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രോസിംഗിന് മുന്‍ഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

 

 

Latest