Connect with us

Ongoing News

22 സ്വര്‍ണം, 61 മെഡല്‍; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്ഥാനം

മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ന് ബാഡ്മിന്റണില്‍ ഇന്ത്യ ഹാട്രിക് വിജയം സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും ഇന്ത്യക്കായി സ്വര്‍ണം കൊയ്തു. ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്കാണ് സ്വര്‍ണം. പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമാലും മിക്‌സഡ് ഡബിള്‍സില്‍ ശരത് കമാല്‍, എസ് അകുല എന്നിവരുടെ സഖ്യവും സ്വര്‍ണ നേട്ടം സ്വന്തമാക്കി.

എന്നാല്‍, പുരുഷ ഹോക്കിയില്‍ ആസ്‌ത്രേലിയയോട് തകര്‍ന്ന ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കലാശക്കളിയില്‍ എതിരില്ലാത്ത ഏഴ് ഗോളിനാണ് ആസ്‌ത്രേലിയ ഇന്ത്യയെ തരിപ്പണമാക്കിയത്.

Latest